അറാഫത്തിന്റെ മരണം വിഷം ഉളളില്‍ ചെന്നല്ലെന്ന് ഫ്രഞ്ച് കോടതി

പാരിസ്: പലസ്തീന്‍ നേതാവ് യസര്‍ അറാഫത്തിന്റെ മരണം സംബന്ധിച്ചുളള കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നു. അറാഫത്ത് മരിച്ചത് വിഷം ഉളളില്‍ ചെന്നല്ല എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതാണെന്നും ഇത് കോടതിക്ക് ബോധ്യമായെന്നും കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി. അറാഫത്തിന്റെ വിധവയായ ഭാര്യക്ക് വേണ്ടി കെട്ടിചമച്ച കേസാണിതെന്നും മനസിലായെന്ന് കോടതി വ്യക്തമാക്കി. 2004 നവംബര്‍ 11 നാണ് യാസര്‍ അറാഫത്ത് മരിച്ചത്.

Top