അലിഗഡില്‍ ഡിസംബര്‍ 25ന് നടത്താനിരുന്ന മതപരിവര്‍ത്തന ചടങ്ങ് മാറ്റി വെച്ചു

അലിഗഡ്: അലിഗഡില്‍ നടത്താനിരുന്ന മതപരിവര്‍ത്തന ചടങ്ങ് ധരം ജാഗരണ്‍ സമിതി മാറ്റിവച്ചു. പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിവെച്ചത്.

ഡിസംബര്‍ 25ന് നടത്താന്‍ തീരുമാനിച്ചിരുന്ന മതപരിവര്‍ത്തന ചടങ്ങിന് ഉത്തര്‍പ്രദേശ് പോലീസ് അനുമതി നിഷേധിച്ച് നിരോധനാഞ്ജ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

വിവാദ വിഷയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി.ജെ.പി എം.പിമാര്‍ക്ക് നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയതും കണക്കിലെത്താണ് തീരുമാനം. എന്നാല്‍ പരിപാടി ഉപേക്ഷിച്ചിട്ടില്ലെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും പരിപാടിയുടെ മുഖ്യ സംഘടകന്‍ ധരം ജാഗരണ്‍ സമിതി നേതാവ് രാജേശ്വര്‍ സിംഗ് വ്യക്തമാക്കി.

Top