വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ സുപ്രധാന ചടങ്ങില്‍ അല്‍പ്പവസ്ത്രധാരിണികളായി എത്തിയ പ്രസിഡന്റ് ബറാക് ഒബാമയുടെ മക്കള്‍ക്ക് ഫേസ്ബുക്കില്‍ വിമര്‍ശനം. വൈറ്റ്ഹൗസില്‍ സംഘടിപ്പിച്ച ദേശീയ നന്ദിയര്‍പ്പണ ചടങ്ങിലാണ് ഒബാമയുടെ മക്കളായ സാഷയും മലിയയും കുട്ടിപ്പാവാടകള്‍ ഉടുത്തെത്തിയത്.
ചടങ്ങ് സമാപിച്ചയുടന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം എലിസബത്ത് ലൂട്ടെന്‍ സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സാഷയും മലിയയും തങ്ങളുടെ മാതാപിതാക്കളുടെ മഹത്ത്വത്തിനനുസരിച്ച് വസ്ത്രം ധരിക്കണമെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍, വിവാദമായതോടെ എലിസബത്ത് പോസ്റ്റ് പിന്‍വലിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു.