അഴിമതിക്കെതിരെ പറഞ്ഞതിന് യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷം:ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷമെന്ന് ആര്‍.ബാലകൃഷ്ണപിള്ള. പുറത്തു പോയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തു. പുറത്തു പോയാല്‍ പിള്ള കൂടുതല്‍ ശക്തനായിരിക്കുമെന്നോര്‍ക്കണം. ഇറങ്ങിപ്പോകാന്‍ വികാരപരമായി ബുദ്ധിമുട്ടുണ്ട്. അഴിമതിക്കെതിരെ പറഞ്ഞതിന് പുറത്താക്കിയാല്‍ സന്തോഷം. സെപ്തംബര്‍ 28നാണ് ഉമ്മന്‍ ചാണ്ടിയെ കണ്ടത്. തന്റെ മാര്‍ഗം കണ്ടെത്താന്‍ തനിക്ക് അറിയാം. മുന്നാക്ക വികസന ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിക്കാന്‍ മടിയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ബാര്‍കോഴ കേസ് സി.ബി.ഐ അന്വേഷിക്കണം. എണ്ണം നോക്കി നടപടിയെടുക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഗുണം പിടിക്കില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Top