അഴിമതിയാരോപണം ആര്‍ക്കെതിരേ ഉയര്‍ന്നാലും നടപടി വേണം: വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: അഴിമതിയാരോപണം ആര്‍ക്കെതിരേ ഉയര്‍ന്നാലും നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മലബാര്‍ സിമന്റസ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തിയുടെ രഹസ്യമൊഴി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വി.എസ് പറഞ്ഞു.

സുന്ദരമൂര്‍ത്തി സിബിഐയിലും കോടതിയിലും നല്‍കിയ രഹസ്യമൊഴിയില്‍ മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീമിനെതിരേ പരാമര്‍ശമുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു വി.എസ്

Top