തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നും അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായസഹകരണ സംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിക്ക് മാണിയോട് രാജി ആവശ്യപ്പെടാന്‍ ധൈര്യമുണ്ടോയെന്നും പിണറായി ചോദിച്ചു.
അഴിമതി ആരോപണങ്ങളെ കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ബാര്‍ കോഴ വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ പാര്‍ലമെന്ററി മര്യാദകള്‍ ലംഘിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.