തിരുവനന്തപുരം: നിയമന ഉത്തരവ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ജോലിക്ക് നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് പോലും നിയമനം നല്‍കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുകയാണ്. നിയമന ഉത്തരവ് ലഭിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ല്‍ ജോലി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ സര്‍ക്കാര്‍ ഇത് ലംഘിച്ചിരിക്കുകയാണ്. ഇത്രയും ആയിട്ടും നിയമന നിരോധനമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിയമന നിരോധനത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. പൊലീസ്, ജയില്‍, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളിലെല്ലാം നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടന്നിട്ടും ആര്‍ക്കും നിയമനം നല്‍കുന്നില്ലെന്നും കോടിയേരി ആരോപിച്ചു. കെടുകാര്യസ്ഥതയും അഴിമതിയുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി