തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപിച്ച് രംഗത്തെത്തിയ ഗണേഷ്കുമാറിന് കേരളാ കോണ്‍ഗ്രസ്-ബിയുടെ പിന്തുണ. വൈകുന്നേരം നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ നിന്നും ആര് ബാലകൃഷ്ണപിള്ള വിട്ടുനില്‍ക്കും. അതേസമയം പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
യോഗത്തില്‍ ഗണേഷിനെതിരെ നടപടിക്ക് മുതിര്‍ന്നാല്‍ ശക്തമായി എതിര്‍ക്കാനാണ് കേരള കോണ്‍ഗ്രസ്-ബിയുടെ തീരുമാനം.
നിയമസഭയിലായിരുന്നു ഗണേഷ്കുമാര് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനും ഓഫീസിനുമെതിരെ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ഗണേഷിനെ തള്ളിക്കൊണ്ട് ആര്. ബാലകൃഷ്ണപിള്ള രംഗത്തെത്തിയിരുന്നു. ഗണേഷിനെതിരേ മുസ്ലീം ലീഗ് നടപടി ആവശ്യപ്പെടാന്‍ സാധ്യതയില്ല. എന്നാല്‍ ഗണേഷിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്.