അഴിമതി: ഗെയിംസ് ഇന്‍ മാണി ഔട്ട്

തിരുവനന്തപുരം: ദേശീയ ഗെയിംസ് വിവാദം കൊടിമ്പിരിക്കൊണ്ടതോടെ ചിരിക്കുന്നത് ധനമന്ത്രി കെ.എം മാണി. ഗെയിംസിന്റെ അഴിമതി ഓരോന്നായി പുറത്തുവരുന്നതോടെ മാണി ബാര്‍കോഴ ആരോപണത്തില്‍ നിന്ന് തടിയൂരുകയാണ്. എല്ലാമാധ്യമങ്ങളും ഇപ്പോള്‍ അദ്ദേഹത്തെ കൈവിട്ടനിലയിലാണ്. വിജിലന്‍സാകട്ടെ അ്വഷണവും മരവിപ്പിച്ചു. ജങ്ങള്‍ക്ക് ഈ അഴിമതികഥകള്‍ കേട്ടുമനംമടുത്തു.

മാണി ബാറുടമകളില്‍ നിന്ന് ഒരു കോടിരൂപ കോഴവാങ്ങിയതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും ആരോപണ പ്രത്യാരോപണങ്ങളുമായിരുന്നു കഴിഞ്ഞ രണ്ട് മാസമായി കേരളത്തില്‍ സജീവചര്‍ച്ച. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെതുടര്‍ന്ന് മാണിക്കെതിരെ കേസെടുത്ത് അന്വേഷണവും തുടങ്ങിക്കഴിഞ്ഞു. അതിനിടെ പുതിയ പുതിയ ആരോപണങ്ങളും ഉയര്‍ന്നു. മാണി സ്വര്‍ണവ്യാപാരികളില്‍ നിന്നും അരിമില്ലുടമകളില്‍ നിന്നും 21 കോടിരൂപ വാങ്ങിയെന്ന് യുഡിഎഫ് നേതാവ് ബാലകൃഷ്ണപിള്ളയും വെളിപ്പെടുത്തി. ഇതോടെ യുഡിഎഫ് രാഷ്ട്രീയവും കലങ്ങി മറിഞ്ഞു. ബാര്‍ കോഴയില്‍ ആദായികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.

എന്നാല്‍ ഒരാഴ്ചമുമ്പ് കഥമാറി. ബാര്‍കോഴയുടെ സ്ഥാനത്തേക്ക് ദേശീയ ഗെയിംസ് അഴിമതി കടന്നവന്നു. മാധ്യമങ്ങളെല്ലാം ഇപ്പോള്‍ ഈ അഴിമതിക്കു പിന്നാലെയാണ്. ഇവര്‍ മാണിയെ പൂര്‍ണമായും കൈവിട്ടനിലയിലുമാണ്. മാണിയാകട്ടെ, മാര്‍ച്ചില്‍ അടുത്ത ബജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹത്തെ ബജറ്റ് അവതരിപ്പിക്കാന്‍ അുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതൊന്നു കാണണമെന്ന് മുഖ്യമന്ത്രിയും വെല്ലുവിളിച്ചിട്ടുണ്ട്. അതിനാല്‍ ബജറ്റവതരണം മാണിക്ക് അത്ര എളുപ്പമാകില്ല.

Top