അവന്‍ജേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണിന്റെ പുതിയ ട്രെയിലര്‍ ഇറങ്ങി

ഹോളിവുഡിലെ ഏറ്റവും കൂടുതല്‍ പണംവാരിയ ചിത്രമായ അവഞ്ചേഴ്‌സിന്റെ രണ്ടാം ഭാഗമായ അവന്‍ജേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണിന്റെ  പുതിയ ട്രെയിലര്‍ പുറത്തുവന്നു. മെയ് ഒന്നിന് ചിത്രം പുറത്തിറങ്ങും.

ജോഷ് വിഡോണ്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റയും സംവിധായകന്‍. വാള്‍ട്ട് ഡിസ്‌നി പിക്‌ചേഴ്‌സാണ് വിതരണം. ആദ്യഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ വേഷങ്ങളും ചിത്രത്തിലുണ്ടാകും.

അള്‍ട്രോണ്‍ എന്ന വില്ലനായി എത്തുന്നത് ജെയിംസ് സ്പാര്‍ഡര്‍ ആണ്. റോബര്‍ട്ട് ഡൌണ്‍ ജൂനിയര്‍, ജെറമി റെന്നര്‍, സാമുവല്‍ ഓക്‌സണ്‍, സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, ക്രിസ് ഇവാന്‍സ് തുടങ്ങിയവരാണ് താരങ്ങള്‍. സംഗീതം ഒരുക്കിയത് ബ്രയാന്‍ ടൈലര്‍ ആണ്.

മാര്‍വല്‍ കോമിക്‌സിന്റെ ദ് അവഞ്ചേഴ്‌സിനെ ആധാരമാക്കി 2012ല്‍ ജോഷ് വിഡോണ്‍ സംവിധാനം ചെയ്ത അവഞ്ചേഴ്‌സ് സൂപ്പര്‍ താരസംഗമത്തിലൂടെയാണ് ലോകമെങ്ങും വമ്പന്‍ ഹിറ്റായത്.

Top