ന്യൂഡല്‍ഹി: അസമില്‍ ഉണ്ടായ ബോഡോ തീവ്രവാദി ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. സോനിത്പൂരിലെയും കോഖ്രാജറിലെയും നിരപരാധികളായ ഗ്രാമീണരെ കൊന്നൊടുക്കിവര്‍ ഭീരുക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയുമായും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായും സംസാരിച്ചുവെന്നും ആഭ്യന്തര മന്ത്രി അസമിലേക്ക് പോകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ സൂചിപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.