അസമില്‍ തീവ്രവാദി ആക്രമണം;മരണം 64 ആയി

ഗുവാഹതി: അസമിലെ സോനിത്പൂര്‍, കൊക്രജാര്‍ ജില്ലകളില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മരണം 64 ആയി. നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ ചര്‍ച്ചാ വിരുദ്ധ വിഭാഗമാണ് ആക്രമണം നടത്തിയത്.

തീവ്രവാദികള്‍ക്കെതിരെ നടപടി ശക്തമാക്കിയതിനോടുള്ള പ്രതികരണമാണ് ആക്രമണങ്ങളെന്ന് പോലീസ് ഐ ജി. എസ് എന്‍ സിംഗ് പറഞ്ഞു.

പാറ്റ്ഗാവില്‍ തിങ്കളാഴ്ചയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു. ആക്രമണത്തിനു പിന്നില്‍ ഭീരുക്കളാണന്നും മോദി പറഞ്ഞു.

Top