ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ അരവിന്ദ് കെജ്‌രിവാള്‍ അനുകൂലികള്‍ പ്രത്യേക യോഗം ചേര്‍ന്നു. പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അനുകൂലിക്കുന്ന നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നത്. കേജരിവാളിന്റെ വസതിയിലായിരുന്നു യോഗം. കേജരിവാളിനെ അനുകൂലിക്കുന്ന എംഎല്‍എമാരും യോഗത്തിലുണ്ടായിരുന്നു.
പാര്‍ട്ടി നേതാക്കളായ യോഗേന്ദ്രയാദവിനേയും പ്രശാന്ത് ഭൂഷണേയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ശനിയാഴ്ച പുറത്താക്കിയിരുന്നു. തുടര്‍ന്നും ഇരു നേതാക്കളും കേജരിവാളിനെതിരേ രൂക്ഷവിമര്‍ശനമായിരുന്നു നടത്തിയത്. ഈ സാഹചര്യത്തിലാണു യോഗം.