ആഞ്ജലീന ജോളിയുടെ സംവിധാനത്തില്‍ ആഫ്രിക്ക ഒരുങ്ങുന്നു; ബ്രാഡ് പിറ്റ് മുഖ്യവേഷത്തില്‍

ബ്രാഡ് പിറ്റിനെ മുഖ്യ കഥാപാത്രമാക്കി അടുത്ത ചിത്രമെടുക്കാനുള്ള ഒരുക്കത്തിലാണ് ആഞ്ജലീന ജോളി. ഫോസിലുകളെ കുറിച്ച് ഗവേഷണം നടത്തിയ പ്രമുഖ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ലീകിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ആഫ്രിക്ക എന്നാണ് പേരിട്ടിരിക്കുന്നത്.

ആഞ്ജലീന സംവിധാനം ചെയ്ത ‘ബൈ ദി സീ’യില്‍ ബ്രാഡ് പിറ്റ് ആയിരുന്നു നായകന്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോളിവുഡിലെ താര ദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന ചിത്രത്തിലാണ് നായികാനായകന്മാരായി ആദ്യം എത്തുന്നത്.

Top