ഹോളിവുഡ് ഗ്ലാമറസ് താരം ആഞ്ജലീന ജോളി അഭിനയം മതിയാക്കുന്നു. സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഞ്ജലീനയുടെ ഭാവി പരിപാടി. കരാര്‍ ചെയ്ത സിനിമകള്‍ക്ക് ശേഷം അഭിനയ ജീവിതത്തിന് വിടപറയാനാണ് പദ്ധതി.
അഭിനയം നിര്‍ത്തുന്നു എന്നതിന് സിനിമയോട് വിട പറയുന്നു എന്ന് അര്‍ത്ഥമില്ലെന്നും ആഞ്ജലീന വ്യക്തമാക്കുന്നു. അഭിനയത്തിന് പുറമേ സംവിധാനത്തില്‍ വ്യക്തി മുദ്ര പതിപ്പിക്കുകയാണ് ആഞ്ജലീനയുടെ പുതിയ ലക്ഷ്യം.