ഹ്യൂണ്ടായ് ആഡംബരക്കാറുകള്‍ക്കായി പ്രത്യേക പ്രീമിയം വിഭാഗം ഒരുക്കുകയാണ് ഹ്യൂണ്ടായ് ജെനസിസിലൂടെ. കൂടുതല്‍ ലാഭകരമായ മേഖലയിലേയ്ക്ക് കാല്‍വച്ചശേഷമാണ് ഹ്യൂണ്ടായുടെ ജെനസിസ് ആഢംബര വാഹന വിപണി ലക്ഷ്യമിടുന്നത്. 2020ഓടെ ഒരു സ്‌പോര്‍ട്ട്‌സ് യൂട്ടിലിറ്റി വാഹനമുള്‍പ്പെടെ അഞ്ച് ലക്ഷ്വറി കാറുകളാണ് കമ്പനി പുറത്തിറക്കാനിരിക്കുന്നത്.
2008 മുതല്‍ മിഡ് സൈസ് ലക്ഷ്വറി സെഡാനുകള്‍ ഹ്യൂണ്ടായ് അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ജെനസിസ് ഇതുവരെ കണ്ടതില്‍ നിന്നും അല്‍പ്പം കൂടിയ മോഡലായിരിക്കും. ജാപ്പനീസ് എതിരാളികളായ ടയോട്ടയും നിസാനും ലക്‌സസ്, ഇന്‍ഫിനിറ്റി എന്നിങ്ങനെ പ്രീമിയം മോഡലുകളുമായി എത്തുമ്പോഴാണ് ഹ്യൂണ്ടായിയുടെയും നീക്കം. എതിരാളികളെ നേരിടാന്‍ ലോകോത്തര ഡിസൈനറായ ഡകര്‍ വാല്‍ക്കിനെ ഹ്യൂണ്ടായി ക്ഷണിക്കുകയായിരുന്നു. ഓഡി, ബെന്‍ഡ്‌ലി, ലംബോര്‍ഗിനി തുടങ്ങിയ ഒന്നാം നമ്പര്‍ കാറുകള്‍ക്ക് രൂപകല്‍പന നല്‍കിയയാളാണ് ഡകര്‍ വാല്‍ക്ക്.
2006ല്‍ ഹ്യൂണ്ടായ് നേടിയ പീറ്റര്‍ ശ്രേയര്‍ കിയായുടെയും ഹ്യുണ്ടായ് ജെനിസിസിന്റെയും ഡിസൈന്‍ സാങ്കേതിക വിദ്യയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. വാഹനവിപണിയില്‍ ചൈന നടത്തിയ ഇടപെടലകള്‍ നേരിടുന്നതിനും ഹ്യൂണ്ടായ്ക്കുണ്ടായ്ക്കുണ്ടായ വില്‍പ്പനയിലെ ഇടി പരിഹരിക്കുുന്നതിനുമാണ് ഈ പുതിയ ചുവടുവെയ്പ്പ്.