ആണവായുധശേഖരം രാജ്യ സുരക്ഷയ്ക്ക്; മറ്റൊരു രാജ്യവും ഇടപെടേണ്ടതില്ല: പാക് ഹൈക്കമ്മീഷണര്‍

ബെംഗളൂരു: രാജ്യ സുരക്ഷ മുന്നില്‍ കണ്ടാണ് ആണവായുധങ്ങള്‍ ശേഖരിച്ചിരിക്കുന്നതെന്ന് പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത്. രാജ്യത്തിന്റെ സുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളതാണ് പാക്കിസ്ഥാന്റെ ആയുധ ശേഖരം.

പരമാധികാരമുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. ആവശ്യങ്ങള്‍ സ്വയം തീരുമാനിക്കാനുള്ള അവകാശം രാജ്യത്തിനുണ്ട്. അതില്‍ മറ്റൊരു രാജ്യവും കൈകടത്തേണ്ട ആവശ്യമില്ലെന്നും ബാസിത് വ്യക്തമാക്കി.

ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കിയിരുന്നതായി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വാക്കുകളെ ഇന്ത്യ വിവാദമാക്കി. ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കാന്‍ താത്പര്യമില്ലെന്നും ബാസിത് അഭിപ്രായപ്പെട്ടു.

തങ്ങളുടെ രാജ്യം ഭീകരാക്രമണത്തിന്റെ ഇരയാണ്. ഭീകര സംഘടനകളെ ഉന്മൂലനം ചെയ്യാന്‍ 120 ബില്യണ്‍ ഡോളറാണ് ചിലവഴിക്കുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ ആറ് പേര്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് താന്‍ പ്രതികരിക്കുന്നില്ലെന്നും ബാസിത് പറഞ്ഞു.

Top