വാഷിങ്ടണ്‍: ആണവായുധ ശേഖരത്തില്‍ ഇന്ത്യയെക്കാള്‍ മുന്നില്‍ പാക്കിസ്ഥാനെന്നു റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ കൈവശം 120 ആണവായുധങ്ങളുള്ളപ്പോള്‍ ഇന്ത്യയുടെ പക്കല്‍ 110 എണ്ണമാണ് ഉള്ളതെന്നു യുഎസ് പുറത്തിറക്കിയ ബുള്ളറ്റിന്‍ ഒഫ് ദ അറ്റോമിക് സയന്റിസ്റ്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒമ്പതുരാജ്യങ്ങളിലെ ആണവായുധ ശേഖരത്തെക്കുറിച്ചുള്ള താരതമ്യ പഠനമാണു പുറത്തിറക്കിയത്. ആണവായുധ ശേഖരത്തില്‍ റഷ്യയും യുഎസുമാണു മുന്നില്‍.
ഇരുവരുടെയും പക്കല്‍ 5000 ആണവ പോര്‍മുനകളുണ്ട്. ഫ്രാന്‍സ് (300), ചൈന (250), യുകെ (225), ഇസ്രയേല്‍ (80) എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളിലെ കണക്കുകള്‍. വടക്കന്‍ കൊറിയയുടെ കൈവശമുള്ള ആയുധങ്ങളുടെ എണ്ണത്തെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല. അതേസമയം, ഇവര്‍ 2006, 2009, 2013 വര്‍ഷങ്ങളില്‍ ആണവായുധ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
താരതമ്യ പഠനത്തിലൂടെ ഓരോ രാജ്യങ്ങളുടെയും പക്കലുള്ള ആണവായുധങ്ങളുടെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണു ലക്ഷ്യമെന്നു എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ റാച്ചല്‍ ബ്രോണ്‍സണ്‍.
1980 കളുടെ അവസാനത്തില്‍ ലോകത്ത് 65,000 ആണവായുധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 1990 ആയപ്പോഴേക്കും ഇത് 10,000 ആയി കുറഞ്ഞു.