ആണാവായുധ പരീക്ഷണം ; റഷ്യ-ഉത്തരകൊറിയ വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

മനില: ഉത്തരകൊറിയന്‍ ആണാവായുധ പരീക്ഷണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവോര്‍വും ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോംഗ് ഹോയും തമ്മില്‍ കൂടികാഴ്ച നടത്തി.

മനിലയില്‍ നടക്കുന്ന ആസിയാന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്.

എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തിവിട്ടിട്ടില്ല. നേരത്തെ ചൈന, തുര്‍ക്കി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ലവോര്‍വ് കൂടിക്കാവ്ച നടത്തിയിരുന്നു.

Top