മഥുര: ആദര്‍ശഗ്രാമം പദ്ധതി പ്രകാരം ഉത്തര്‍പ്രദേശിലെ റാവല്‍ ഗ്രാമം നടിയും ബി.ജെ.പി.എം പിയുമായ ഹേമാ മാലിനി ദത്തെടുത്തു. 4500ഓളം പേരടങ്ങുന്ന മഥുര മണ്ഡലത്തില്‍ സഥിതിചെയ്യുന്ന ഗ്രാമമാണ് റാവല്‍ ഗ്രാമം.
യമുനാ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന റാവല്‍ ഗ്രാമത്തിന്റെ വികസനത്തെപ്പറ്റിയും സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും ഇതുവരെ ആരും ഗൗരവമായി ചിന്തിച്ചിട്ടില്ലെന്നും വിനോദ സഞ്ചാര ഭൂപടത്തില്‍ റാവല്‍ ഗ്രാമത്തെയും ഉള്‍പ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും ഗ്രാമം ദത്തെടുത്തുകൊണ്ട് ഹേമമാലിനി പറഞ്ഞു.