ആദിവാസി ഭൂസമരം വീണ്ടും ശക്തമാക്കാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: വയനാട്ടിലെ ആദിവാസി സമരം വീണ്ടും ശക്തമാക്കാന്‍ സിപിഎം തീരുമാനം. ഭൂരഹിതരായ ഏഴായിരത്തോളം കുടുംബങ്ങളെ സമര രംഗത്തിറക്കും. ഹാരിസണ്‍ കൈയേറിയിരിക്കുന്ന ഭൂമിയിലായിരിക്കും സമരം നടത്തുക. ആദിവാസികളുടെ ഭൂസമരം വിജയിപ്പിക്കാനായില്ലെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടി ഭൂസമരം ശക്തമാക്കാനൊരുങ്ങുന്നത്.

ആദിവാസി ക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും ആദിവാസി മേഖലകളില്‍ പ്രവര്‍ത്തനം ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top