മസ്കറ്റിലും കേരളത്തിലുമായി ചിത്രീകരിച്ച ആദ്യ ഇന്‍ഡോ-അറബ് ചിത്രം സയാനയുടെ ആദ്യ പ്രദര്‍ശനം മസ്‌കറ്റില്‍ നടത്തി. ഒമാനില്‍ വെച്ച് അപനമാനിക്കപ്പെട്ട ഒരു സ്വദേശി വനിത കേരളത്തിലെത്തി വിദ്യാഭ്യാസം കഴിഞ്ഞ് തിരികേ ഒമാനിലെത്തുമ്പോളും സമാന സംഭവങ്ങള്‍ നേരിടേണ്ടി വരുന്നാണ് ചിത്രത്തിന്റെ പ്രമേയം. സംസ്‌കാരം ഏതായാലും പുരുഷാധിപത്യം മൂലം സ്ത്രീകള്‍ അനുവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ ചെറുതല്ല എന്നാണ് ഒമാന്‍ സ്വദേശിയായ സംവിധായകന്‍ ഖാലിദ് അല്‍ സത്ജാലി സിനിമയിലൂടെ സമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നത്.
മസ്‌കറ്റിലേയും കേരളത്തിലേയും വിവിധ സംസ്‌കാരങ്ങളുടെ നേര്‍കാഴ്ചയും, ഒപ്പം താരതമ്യവും സയാനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ നാടന്‍ കലകളും സിനിമയില്‍ ഇടംപിടിച്ചിട്ടുണ്ട്.
സയാനയില്‍ ഒമാന്‍ താരങ്ങളോടൊപ്പം മലയാളി താരങ്ങളും സാങ്കേതിക വിദഗ്ധരും സിനിമയുടെ ഭാഗമായിട്ടുണ്ട്. കേരളത്തിലെ പൊന്‍മുടി, കല്ലാര്‍, തിരുവനന്തപുരം, കുട്ടനാട്, വയനാട് എന്നിവിടങ്ങളിലും ഒമാനിലെ നിസ്വ, ബര്‍ഖ, അല്‍ബുസ്താന്‍ എന്ന സ്ഥലങ്ങളിലുമായിരുന്നു സയാനയുടെ ചിത്രീകരണം.