ആദ്യ ടൈസന്‍ ഫോണ്‍ സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചു

തങ്ങളുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ടൈസനില്‍ പ്രവര്‍ത്തിക്കുന്ന ഇസഡ് വണ്‍ സ്മാര്‍ട് ഫോണ്‍ സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 5700 രൂപയാണ് വില. സാംസംഗ് ചരിത്രത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് ഫോണാണ് ഇസഡ് വണ്‍.

4 ഇന്‍ഞ്ച് ഡബ്യൂ.വി.ജി.എ ഡിസ്‌പ്ലേ ഫോണാണ്. 1.2 ജിഗാഹെര്‍ട്‌സ് ഡ്യൂവല്‍ കോര്‍ പ്രോസസ്സര്‍ ആണ് ഫോണനുള്ളത്. റാം 768 എംബിയാണ്. 4ജിബി ഇന്റേണല്‍ മെമ്മറിയാണ് ഫോണിനുള്ളത്. മെമ്മറി 68 ജിബിവരെ വര്‍ദ്ധിപ്പിക്കാം. ടൈസന്‍ 2.3 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

112 ഗ്രാം ഭാരമുള്ള ഫോണാണ് ഇത്. 1500 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. വൈഫേ, ബ്ലൂടൂത്ത്, ജിപിഎസും ഈ ഫോണിനുണ്ട്. ലിനക്‌സ് അടിസ്ഥാനമാക്കി വികസിപ്പിച്ച ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ടൈസന്‍.

ബജറ്റ് ഫോണുകളിലൂടെ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണി കയ്യടക്കിക്കൊണ്ടിരിക്കുന്ന മൈക്രോമാക്‌സ്, ലാവ തുടങ്ങിയ കമ്പനികള്‍ക്ക് തിരിച്ചടിയായാണ് സാംസംഗ് പുതിയ ഫോണ്‍ പുറത്തിറക്കിയത്.

Top