തിരുവനന്തപുരം: ആനവേട്ടയുമായി ബന്ധപ്പെട്ട് ഇനിയും നിരവധിപേരെ പിടികൂടാനുണ്ടെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ആനവേട്ടയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഇനിയും വിവരങ്ങള്‍ പുറത്ത് വരാനുണ്ട്. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.