ഗുണ്ടുര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ അധ്യാപകന്റെ ദേഹത്ത് ആസിഡൊഴിച്ച് വിദ്യാര്‍ഥിനിയുടെ ആക്രമണം. ഗുണ്ടൂര്‍ നളപ്പാടുള്ള ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലായിരുന്നു സംഭവം. കോളേജിലെ ലക്ചററായ വെങ്കട്ട രമണനാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹ വാഗ്ദാനം നല്കി കബളിപ്പിച്ചന്നാരോപിച്ചായിരുന്നു ആക്രമണം. കോളേജിന്റെ മെയിന്‍ ഗേറ്റിനടുത്ത് കാത്ത് നിന്ന വിദ്യാര്‍ഥിനി അധ്യാപകന്റെ ദേഹത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.