ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോഴിപ്പോര് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കിഴക്കും പടിഞ്ഞാറുമുള്ള ഗോദാവരി ജില്ലകളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍മാരോടും പൊലീസ് സൂപ്രണ്ടുമാരോടും ഹൈദരാബാദ് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.