ആന്‍ഡ്രോയിഡ് ഒ എസ് ടെലിവിഷനുമായി തോഷിബ

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ സ്മാര്‍ട് എല്‍ഇഡി ടിവിയുമായി തോഷിബ എത്തിയിരിക്കുകയാണ്. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമേ, ആപ്‌സ്, ഗെയിംസ്, വീഡിയോസ് എന്നിവയും പുതിയ സ്മാര്‍ട് എല്‍ഇഡിയിലൂടെ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.

അള്‍ട്രാ എച്ച്ഡി 4കെ എല്‍9450, ഫുള്‍ എച്ച്ഡി, എല്‍5400 എന്നീ സീരീസുകളാണ് എത്തിയിരിക്കുന്നത്. വൈഫൈ, വെബ് ബ്രൗസര്‍, വിഷ്വല്‍ ഡീറ്റെയ്ല്‍സ് എന്നിവയാണ് പുതിയ ടിവിയില്‍ തോഷിബ വാഗ്ദാനം ചെയ്യുന്നത്.

അള്‍ട്രാ എച്ച്ഡി 4കെ എല്‍945ം സീരീസ് 50, 65, 84 ഇഞ്ച് വലുപ്പത്തിലാണ് എത്തുന്നത്. വില 1.99 ലക്ഷം മുതല്‍ 10.49 ലക്ഷം വരെ. 32, 40, 47, 56 ഇഞ്ച് സൈസില്‍ എത്തുന്ന ഫുള്‍ എച്ച്ഡി, എല്‍5400 സീരീസുകളുടെ വില 38,990 മുതല്‍ 1.29 ലക്ഷം വരെയാണ്.

Top