ആപ്പിള്‍ മ്യൂസിക്കിന്റെ ബീറ്റാ വെര്‍ഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചു

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പിളിന്റെ പ്രീമിയം മ്യൂസിക് സര്‍വീസായ ആപ്പിള്‍ മ്യൂസിക്കിന്റെ ബീറ്റാ വെര്‍ഷന്‍ അവതരിപ്പിച്ചു. ഐട്യൂണ്‍സ് പര്‍ട്ടേസ്, പ്ലേലിസ്റ്റ്, ഐട്യൂണ്‍സ് റേഡിയോ, പുതിയ റിലീസുകള്‍ എന്നിവയിലേക്ക് ഈ ആപ്പില്‍നിന്ന് ആക്‌സസ് ലഭിക്കും.

ആന്‍ഡ്രോയിഡ് 4.3 ക്ക് മുകളിലേക്കുള്ള ഒഎസുകളില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ആപ്പിള്‍ മ്യൂസിക്ക് ആന്‍ഡ്രോയിഡില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മൂന്നു മാസത്തേക്ക് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. അതിന് ശേഷം ഉപയോഗിക്കണമെങ്കില്‍ പ്രതിമാസം 9.99 ഡോളര്‍ ഫീസായി നല്‍കണം അതുമല്ലെങ്കില്‍ 14.99 ഡോളറിന്റെ ഫാമിലി പായ്ക്കും ലഭ്യമാണ്.

ആപ്പിള്‍ പുറത്തിറക്കുന്ന രണ്ടാമത്തെ ആന്‍ഡ്രോയിഡ് ആപ്പാണ് മ്യൂസിക്. മൂവ് ടു ഐഒഎസ് ആണ് ആപ്പിളിന്റെ ആദ്യ ആന്‍ഡ്രോയിഡ് ആപ്പ്.

Top