ആഭ്യന്തര വിപണിയിലെ കാര്‍ വില്‍പ്പന നേട്ടം 2.46 ശതമാനം

മുബൈ: കഴിഞ്ഞ വര്‍ഷം ആഭ്യന്തര കാര്‍ വിപണിക്ക് രേഖപ്പെടുത്താനായത് വെറും 2.46 ശതമാനം വില്പന നേട്ടം. എക്‌സൈസ് നികുതിയില്‍ ഇളവ് ലഭിച്ചിട്ടും മികച്ച നേട്ടത്തില്‍ എത്താനായില്ലെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 31ന് നികുതി ഇളവിന്റെ കാലാവധി തീരുക കൂടി ചെയ്തതോടെ, നടപ്പു സാമ്പത്തിക വര്‍ഷം വില്പന ഒരു ശതമാനമായി കുറയുമെന്ന് വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) വിലയിരുത്തി.

2014ല്‍  18,51,475 കാറുകളാണ് വിറ്റഴിഞ്ഞത്. 2013ല്‍ ഇത് 18,06,965 കാറുകളായിരുന്നു. അതേസമയം, 2013ല്‍ രേഖപ്പെടുത്തിയ 9.59 ശതമാനം വില്പന ഇടിവില്‍ നിന്ന് 2014ല്‍ നേട്ടത്തിലേക്ക് എത്തിയെന്ന് കാര്‍ വിപണിക്ക് ആശ്വസിക്കാം.

 

പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു 2013ല്‍ ആഭ്യന്തര കാര്‍ വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. മോട്ടോര്‍ സൈക്കിള്‍ വിപണി കഴിഞ്ഞവര്‍ഷം 6.21 ശതമാനം വില്പന നേട്ടം കൈവരിച്ചു. വാണിജ്യ വാഹനങ്ങളുടെ വില്പന 2014ല്‍ 11.8 ശതമാനം ഇടിയുകയും ചെയ്തു.

Top