തന്റെ പുതിയ ചിത്രത്തിന് വേണ്ടി ആയോധന കലകള്‍ പഠിക്കുന്നതിന്റെ തിരക്കിലാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്.
വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന റങ്കൂണ്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് കങ്കണ ഇവ പരിശീലിക്കുന്നത്. സാജിദ് നദിയാദ്‌വാലയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സെയിഫ് അലി ഖാനും ഷാഹിദ് കപൂറും കങ്കണയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.
നൃത്തം, ആക്ഷന്‍ എന്നിവയാണ് താരം പുതിയതായി പഠിക്കുന്നത്. വിവിധ നൃത്ത രൂപങ്ങള്‍ പഠിപ്പിക്കാനൊരു അദ്ധ്യാപകനേയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ചിത്രത്തില്‍ താരം വാള്‍പ്പയറ്റും കുതിരസവാരിയും അവതരിപ്പിക്കേണ്ടതായുണ്ട്. അതിനാല്‍ ഇവയും കങ്കണ പഠിക്കും.
കേരളത്തിലെ ഒരു ആശ്രമത്തിലെ ആയോധനകല പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് താരത്തെ വാള്‍പ്പയറ്റ് പഠിപ്പിക്കുന്നത്. ഇതോടൊപ്പം ജയ്പൂരില്‍ നിന്ന് കങ്കണ കുതിരസവാരിയും പഠിക്കും.
ന്യൂയോര്‍ക്കിലെ ബ്രോഡ്‌വെയിലുള്ള ഒരു സിനിമാനടിയായ ജൂലിയയുടെ വേഷമാണ് കങ്കണ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ബ്രോഡ്‌വെയിലെത്തിയ കങ്കണ അവിടുത്തെ രീതികളെല്ലാം സൂക്ഷ്മമായി നോക്കി മനസിലാക്കിയിട്ടുണ്ട്.