ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും വോട്ടിന് പണം വാങ്ങിക്കോളൂ, എന്നാല്‍ വോട്ട് ചെയ്യുന്നത് ആം ആദ്മിക്കായിരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. ഉത്തംനഗര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രചരണ റാലിക്കിടെയായിരുന്നു കെജ്രിവാളിന്റെ വിവാദ പ്രസംഗം. ഡല്‍ഹിയിലെ ജനങ്ങളോട് ഞാന്‍ അപേക്ഷിക്കുകയാണ്. നിങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും പണം വാങ്ങിക്കോളൂ. പക്ഷേ വോട്ട് ചെയ്യുന്നത് ആം ആദ്മിക്കായിരിക്കണം. വോട്ട് ചെയ്യാനായി അവര്‍ നിങ്ങള്‍ക്കു നല്‍കുന്ന പണം നിങ്ങളില്‍ നിന്നുതന്നെ കൊള്ളയടിച്ചതാണ്. കഴിഞ്ഞ തവണ ജനങ്ങളെ ഞങ്ങള്‍ ഉപേക്ഷിച്ചു. പക്ഷേ ഇത്തവണ അങ്ങനെയായിരിക്കില്ല. കിരണ്‍ ബേദിയെ എന്റെ എതിരാളിയായി കണക്കാക്കാത്തത് ജനങ്ങളാണ്, ഞാനല്ല. ആം ആദ്മി ഈ തെരഞ്ഞെടുപ്പില്‍ 4550 സീറ്റുകള്‍ നേടുമെന്നും കെജ്രിവാള്‍ പറഞ്ഞു. കെജ്രിവാളിന്റെ പുതിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.