എസ്എഫ്‌ഐ സമരം: ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന് കാലിക്കറ്റ് വി.സി അബ്ദുള്‍ സലാം

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല എസ്എഫ്‌ഐ സമരത്തില്‍ ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന് വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാം. ഇന്ന് രാവിലെ ചേര്‍ന്ന സെനറ്റ് യോഗം എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ബഹളത്തെ തുടര്‍ന്ന് സംഘര്‍ഷത്തിലായിരുന്നു കലാശിച്ചത്. യോഗം നടന്ന മുറിയുടെ വാതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു.

ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസത്തിലേറെയായി എസ്എഫ്‌ഐ സമരം നടത്തിവരികയായിരുന്നു. ഈ വിഷയം സെനറ്റില്‍ ഉന്നയിച്ചപ്പോള്‍ സമരം അവസാനിപ്പിക്കാന്‍ താന്‍ പലവട്ടം ഇടപെട്ടതാണെന്നും എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നിസംഗതയാണ് സമരം തുടരാന്‍ കാരണമെന്നും വിസി അറിയിച്ചു. ഇതോടെ സമരം നടത്തുന്ന പ്രവര്‍ത്തകര്‍ ബഹളം വെയ്ക്കുകയും സെനറ്റ് ഹാളില്‍ അക്രമിച്ച് കടന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതോടെ യോഗം സംഘര്‍ഷത്തില്‍ അവസാനിക്കുകയായിരുന്നു.

Top