ആര്‍എസ്എസിന്റെ ആരോപണത്തില്‍ ഞെട്ടിത്തരിച്ച് ബിജെപി

ന്യൂഡല്‍ഹി: ബിജെപിക്ക് അടിത്തറയില്ലെന്ന് ആര്‍എസ്എസ് തന്നെ ആരോപിച്ചത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. ഓര്‍ഗനൈസര്‍ എന്ന പത്രത്തിലൂടെയാണ് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയിരുന്നത്. സംഘടനാ അടിത്തറയേയും ലേഖനം പരാമര്‍ശിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി കിരണ്‍ ബേദിയെ തെരഞ്ഞെടുത്തതും ശരിയായില്ലെന്നും നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു നേതൃത്വം വഹിച്ച നരേന്ദ്ര ടണ്ഠണ്‍ ഇന്നലെ രാവിലെ രാജി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനൊടുവില്‍ അദ്ദേഹം രാജി പിന്‍വലിച്ചിരുന്നു. ബേദിയുടെ സ്വേച്ഛാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഇദ്ദേഹം രാജി നല്‍കിയത്. ഓര്‍ഗനൈസറിലൂടെ പുറത്തു വന്ന ആര്‍എസ്എസിനെ അഭിപ്രായം തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് തിരിച്ചടിയാകുമോയെന്നാണ് നേതാക്കള്‍ നോക്കി കാണുന്നത്.

Top