ആറളം സമരം: ഇനി ചര്‍ച്ചക്കില്ലെന്ന് തൊഴിലാളി സംഘടനകള്‍

കൊല്ലം: ആറളം ഫാമില്‍ സമരം ചെയ്യുന്ന തൊഴിലാളികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ജില്ലാ ലേബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ഈ മാസം 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ തൊഴില്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ഫാമിന് കോടികളുടെ വരുമാനമുണ്ടായിട്ടും വേതനം പരിഷ്‌ക്കരിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ആറ് വര്‍ഷത്തിനിടെ വേതനം കൂട്ടിയിട്ടില്ല. ഇപ്പോഴും 2004 ലെ പാക്കേജാണ് നടപ്പാക്കുന്നത്. വേതന വര്‍ദ്ധനവും സ്ഥിര നിയമവുമാണ് തൊഴിലാളികളടെ ആവശ്യം.

ആദിവാസികളും താല്‍ക്കാലിക തൊഴിലാളികളുമാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. സമരത്തിന് ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Top