ആലപ്പുഴ ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി കണ്ടെത്തിയിരുന്നില്ല. സംശയത്തെ തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ പ്രദേശത്തെ താറാവുകളെ കൊല്ലുന്ന നടപടി ആരംഭിക്കും.

അതേസമയം, ആലപ്പുഴയിലെ മറ്റ് പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും. രോഗം ബാധിച്ച താറാവുകളെ കൊല്ലുന്നത് ഇന്ന് അവസാനിക്കും. പക്ഷിപ്പനി മൂലം ആലപ്പുഴയില്‍ കൊന്നൊടുക്കുന്ന താറാവുകളുടെ എണ്ണം രണ്ട് ലക്ഷം കവിയും.

Top