മുംബൈ: ചൈനീസ് ഇ കൊമേഴ്‌സ് ഭീമനായ ആലിബാബ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഓണ്‍ലൈന്‍ പണമിടപാട് കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ മൂവായിരം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ആലിബാബ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഈമാസം അവസാനമുണ്ടാകും.
ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ് ഇന്ത്യയില്‍ ആദ്യമായി നടത്തുന്ന പ്രധാന നിക്ഷേപമാകും ഇത്. ഇടപാടനുസരിച്ച് നിക്ഷേപത്തിനുശേഷം ആലിബാബയും അവരുടെ ഭാഗമായ അലിപേ കമ്പനിയും വണ്‍97 ന്റെ 30 മുതല്‍ 40 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കും. ഇന്ത്യന്‍ ഇ കൊമേഴ്‌സ് രംഗത്തെ സാധ്യതകള്‍ കണക്കിലെടുത്താണ് നീക്കമെന്ന് ആലിബാബയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.