ആള്‍ട്ടോ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അല്‍പ്പം കൂടി കാത്തിരിക്കൂ. ആള്‍ട്ടോ 800 ന്റെ പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ മാരുതി സുസൂക്കി തയ്യാറെടുക്കുന്നു. ഈവര്‍ഷം ഡിസംബറില്‍ വിപണിയിലെത്തുന്ന പുതിയ ആള്‍ട്ടോയ്ക്ക് ഡീസല്‍ എന്‍ജിന്‍ വകഭേദവും ഉണ്ടാകും.
സെലേറിയോ ഹാച്ച്ബാക്കില്‍ ഉപയോഗിക്കുന്നതരം 800 സിസി , രണ്ട് സിലിണ്ടര്‍ എന്‍ജിനാണ് ഡീസല്‍ ആള്‍ട്ടോയ്ക്കും നല്‍കുക. സെലേറിയോയില്‍ 27.62 കിമീ മൈലേജ് നല്‍കുന്ന എന്‍ജിന്‍ ആള്‍ട്ടോയില്‍ അതിലേറെ മൈലേജ് നല്‍കാനാണ് സാധ്യത.
മാരുതി 800 നു പിന്‍ഗാമിയായ ആള്‍ട്ടോ 800, 2012 ഒക്ടോബറിലാണ് വിപണിയിലെത്തിയത്. ഹ്യുണ്ടായി ഇയോണ്‍, ഡാറ്റ്‌സണ്‍ ഗോ മോഡലുകളുമായാണ് മാരുതി ഹാച്ച്ബാക്ക് മത്സരിക്കുന്നത്.