മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഗ്ലാമര്‍ ടീമുകളായ ആഴ്‌സനലും ബൊറൂസ്യ ഡോട്മുണ്ടും നേര്‍ക്കുനേര്‍ വരുന്നു. ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന പോരാട്ടം ആഴ്‌സനലിന്റെ ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഗ്രൂപ്പ് ഡിയിലെ മറ്റൊരു മല്‍സരത്തില്‍ ആന്‍ഡര്‍ലെക്ട്് ഗലാത്‌സരെയുമായി ഏറ്റുമുട്ടും. നേരത്തെ തന്നെ നോക്കൗട്ട് റൗണ്ട് ടിക്കറ്റുറപ്പാക്കിയ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും ഇന്ന് പോര്‍ക്കളത്തിലിറങ്ങുന്നുണ്ട്. ഗ്രൂപ്പ് ബിയില്‍ നോക്കൗട്ട് റൗണ്ട് തേടി വിജയമാത്രം ലക്ഷ്യമിട്ടിറങ്ങുന്ന സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ബാസെലാണ് റയലിന്റെ എതിരാളി.
ഗ്രൂപ്പ് ബിയിലെ മറ്റൊരു നിര്‍ണായക മല്‍സരത്തില്‍ ലിവര്‍പൂള്‍ ബള്‍ഗേറിയയില്‍ നിന്നുള്ള ലുഡോഗ്രറ്റ്‌സുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത തേടി നിലവിലെ റണ്ണറപ്പും സ്പാനിഷ് ചാംപ്യന്‍മാരുമായ അത്‌ലറ്റികോ മാഡ്രിഡും ഇന്ന് കളത്തിലിറങ്ങുന്നുണ്ട. ഗ്രീസില്‍ നിന്നുള്ള ഒളിംപിയാകോസാണ് അത്‌ലറ്റികോയുടെ എതിരാളി. ഗ്രൂപ്പ് എയിലെ മറ്റൊരു മല്‍സരത്തില്‍ യുവന്റസ് മാല്‍മോ എഫ്.എഫിനെ നേരിടും. ഗ്രൂപ്പ് സിയില്‍ സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ബെന്‍ഫിക്കയെയും മറ്റൊരു കളിയില്‍ ബയേര്‍ ലെവര്‍ക്യൂസന്‍ മൊണാക്കോയെയും എതിരിടും.