1990ല്‍ പുറത്തിറങ്ങിയ ആഷിഖിയും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്ന അതിന്റെ രണ്ടാംഭാഗവും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. രണ്ട് സിനിമകളിലെയും ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ ഇന്നും തരംഗമാണ്. ഇപ്പോഴിതാ ആഷിഖിക്ക് ഒരു മൂന്നാം ഭാഗം വരുന്നു.
ആദ്യത്തെ രണ്ടു ഭാഗങ്ങളിലെയും നായികാനായകന്മാര് പുതുമുഖങ്ങളായിരുന്നെങ്കില്‍ ആഷിഖി 3 ന്റെ കാര്യം അങ്ങനെയല്ല. ഹിന്ദി സിനിമയില്‍ ഇതുവരെ ഒന്നിക്കാത്ത സൂപ്പര്‍ താരങ്ങളാണ് മൂന്നാം ഭാഗത്തില്‍ ജോടി ആകുന്നത്. ഹൃതിക്ക് റോഷനും ദീപിക പദുകോണും. ഇതിനു മുമ്പു പല ചിത്രങ്ങളിലും ഇവര്‍ ഒന്നിക്കുന്നു വെന്ന വാര്‍ത്തകള്‍ വന്നെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായില്ല.