ആസാം കലാപം: മമത ബാനര്‍ജി ആദിവാസികളുടെ ക്യാമ്പ് സന്ദര്‍ശിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വെള്ളിയാഴ്ച ആദിവാസികളുടെ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. ആസാമില്‍ ബോഡോ തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് ആയിരത്തോളം ആദിവാസികളാണ് ക്യാമ്പില്‍ കഴിയുന്നത്.
‘ഇവിടെ നടന്നത് പെഷവാറില്‍ നടന്നത് പോലുള്ള അക്രമമാണ്. രണ്ടും വളരെ ക്രൂരമായ സംഭവങ്ങളാണ്. ഇവിടെ കുറെ കുട്ടികളും ഉണ്ട്. ഞാന്‍ എല്ലാവരോടും പറയുന്നു ഇവര്‍ക്ക് ആവശ്യമുള്ള ആഹാരം ആദ്യം നാം എത്തിക്കണം. ഇത് ഞാന്‍ രാഷ്ട്രീയപരമായ നേട്ടത്തിന് വേണ്ടി അല്ല പറയുന്നത്. ഇത് ഒരു മാനുഷികമായ കര്‍മ്മമാണ്’ എന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. സില്‍ഗുരിയിലെ ബട്‌ഗോഗ്ര വിമാനത്താവളത്തിന്റെ പുറത്ത് വച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

Top