ഗോഹട്ടി: ആസാമില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. തിങ്കളാഴ്ച രാത്രി 10.57 നാണ് ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോര്‍ട്ടില്ല.