മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിന്. ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയെ നാലുസെറ്റ് നീണ്ട വീറുറ്റ പോരാട്ടത്തില്‍ മറികടന്നാണ് ദ്യോകോവിച്ച് കിരീടം പിടിച്ചത്. 7-6 (7-5), 6-7 (4-7), 6-3, 6-0 സ്‌കോറിനാണ് കരിയറിലെ എട്ടാം ഗ്രാന്‍ഡ്സ്ലാം സെര്‍ബിയന്‍ താരം ഉയര്‍ത്തിയത്.
അഞ്ച് ഓസീസ് ഓപ്പണുകള്‍ക്കൊപ്പം രണ്ട് വിംബ്ള്‍ഡണ്‍, ഒരു യു.എസ് ഓപ്പണ്‍ എന്നിവയാണ് ദ്യോകോവിച്ചിന്റെ ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടങ്ങള്‍. 2008, 2011, 2012, 2013 വര്‍ഷങ്ങളിലാണ് ഇതിനുമുമ്പ് സെര്‍ബിയന്‍ താരം ആസ്‌ട്രേലിയയില്‍ ജേതാവായത്. ആന്‍ഡി മറെയാകട്ടെ 2010, 2011, 2013 വര്‍ഷങ്ങളില്‍ ഫൈനലിലത്തെിയെങ്കിലും ദ്യോകോവിച്ചിനോട് പരാജയപ്പെടുകയായിരുന്നു.