മൊബൈൽ ഫോണില്ലാത്തൊരു ജീവിതത്തെ കുറിച്ച് സ്വപ്നം കാണാൻ പോലും കഴിയാത്ത കാലഘട്ടത്തിലാണ് നമ്മളിപ്പോൾ. മറ്റൊരുപകരണവും മനുഷ്യനെ ഇത്രയധികം സ്വാധീനിച്ചിട്ടുണ്ടാകാനിടയില്ല. എന്നാല്‍ മൊബൈല്‍ കണ്ടുപിടിച്ച മാര്‍ട്ടിന്‍ കൂപ്പർ ഇത് ഉപയോഗിക്കുന്നത് തികച്ചും വിരളമാണ് എന്ന് പറഞ്ഞാൽ വിശ്യസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാകുമല്ലോ. ചുറ്റുമുള്ള ലോകം നേരിൽ കാണാൻ മറന്ന ഒരു തലമുറയ്ക്ക് ഇത് അത്ഭുതം തന്നെയാണ്.
അമേരിക്കന്‍ എഞ്ചിനീയറായ മാര്‍ട്ടിന്‍ കൂപ്പർ 1973-ലാണ് വയര്‍ലെസ് സെല്ലുലാര്‍ ഉപകരണം കണ്ടുപിടിച്ചത്. മോട്ടറോള സി ഇ ഒ ആയിരുന്ന ജോണ്‍ ഫ്രാന്‍സിസ് മിഷേലിന്റെ നേതൃത്വത്തിലാണ് ഇതിനായി ശ്രമങ്ങള്‍ നടന്നത്. ആദ്യ മൊബൈല്‍ ഫോണ്‍ അവതരിപ്പിച്ചത് മാര്‍ട്ടിന്‍ കൂപ്പറും ജോണ്‍ ഫ്രാന്‍സിസ് മിഷേലുമായിരുന്നു.
വാർധക്യത്തിലെത്തിയിരിക്കുന്ന കൂപ്പറിന് മറ്റുള്ളവരോട് പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. ‘മൊബൈലും പിടിച്ചിരുന്ന് സമയം കളയാതെ, പോയി ഒരു ജീവിതം ഉണ്ടാക്കാന്‍ നോക്ക്’ എന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്തിടെ ബിബിസിയുടെ ‘ബിബിസി ബ്രേക്ക്ഫാസ്റ്റ്’ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.