തിരുവനന്തപുരം: ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ നിന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം വി.എസ്. അച്യുതാനന്ദന്റെ പ്രസംഗം ഒഴിവാക്കി. നിയമസഭയ്ക്കു മുന്നില്‍ നടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണന് മാത്രമാണ് സംസാരിച്ചത്. വിഎസ് പ്രസംഗിക്കാന്‍ തയാറായാണ് എത്തിയതെങ്കിലും അനുവദിച്ചില്ല.
പരിപാടിയില്‍ വി.എസും പാര്‍ട്ടിസെക്രട്ടറിയും പ്രസംഗിക്കുകയെന്ന 16 വര്‍ഷത്തെ പതിവാണു സിപിഎം ഇത്തവണ തെറ്റിച്ചത്. സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതിനു ശേഷം വിഎസ് ആദ്യമായാണ് സിപിഎമ്മിന്റെ പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്.