തെലുങ്ക് മെഗാസ്റ്റാറും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുന്നു. പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവിയുടെ തിരിച്ചു വരവ്. നയന്‍താരയാണ് നായിക. ചിരഞ്ജീവിയുടെ നൂറ്റിയമ്പതാം ചിത്രമായിരിക്കും ഇത്.
ചിരഞ്ജീവിയുടെ മകനും ടോളിവുഡ് താരവുമായ റാം ചരണ്‍ തേജ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2009ല്‍ റാം ചരണ്‍ തേജ നായകനായ മഗധീരയിലെ പാട്ട് സീനില്‍ അതിഥി താരമായിട്ടാണ് ചിരഞ്ജീവി ഒടുവില്‍ വെള്ളിത്തിരയില്‍ എത്തിയത്.