കണ്ണൂര്‍: യുഡിഎഫിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. പിണറായിയില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ശിഥിലമാകും എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. കണ്ണൂരില്‍ ക്രമസമാധാന പ്രശ്നമുണ്ടായാല്‍ സ്ഥാനാര്‍ഥിക്കെതിരെ കേസെടുക്കും എന്നു പറയുന്ന എസ്.പി.ക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. ക്രമസമാധാനം ഉറപ്പുവരത്തേണ്ടത് എസ്.പി.യുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് കരാര്‍ ഉറപ്പിക്കാന്‍ മിടുക്കനാണെന്നും മറ്റ് കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനുശേഷം പറയമെന്നും പിണറായി പറഞ്ഞു.