സ്‌റ്റോക്ക്‌ഹോം: 3ജിയേയും 4ജിയേയും പുറകിലേക്ക് തള്ളി 5ജിയെ രംഗത്തു വരാന്‍ തയ്യാറെടുക്കുന്നു. സ്വീഡിഷ് ടെലികോം ഭീമന്‍മാരായ എറിക്‌സണ്‍ ആണ് 5ജി നെറ്റ്‌വര്‍ക്ക് പരീക്ഷണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. 5ജി എത്തിയാല്‍ ഒരു സെക്കന്‍ഡില്‍ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാം.
കൊറിയയും ജപ്പാനും 5ജി വികസിപ്പിച്ചെടുക്കാനുള്ള ശ്രമിത്തിലാണ്. രാജ്യങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 5ജി വ്യാവസായികാവശ്യങ്ങള്‍ക്കു കൂടുതല്‍ പ്രയോജനപ്പെടുമെന്നാണ് എറിക്‌സണ്‍ ഗവേഷണ വിഭാഗം മേധാവി സാറാ മസൂര്‍ പറയുന്നത്.
നിലവില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 2.9 ബില്ല്യണ്‍ ആണെങ്കില്‍ 2019ഓടെ ഇത് 7.9 ബില്ല്യണ്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020ല്‍ ലോകം ഡിജിറ്റില്‍ പ്ലാറ്റ്‌ഫോമിലേക്കു വരുന്നതോടെ ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണുകള്‍ 5ജിക്കായി അപ്‌ഡേറ്റ് ചെയ്യേണ്ടിവരും.