ഇന്തോനേഷ്യയിലെ മണ്ണിടിച്ചില്‍; മരിച്ചവരുടെ എണ്ണം 18 ആയി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 90 പേരെ ഇനിയും കണ്‌ടെത്താനുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അറിയാന്‍ കഴിയുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച മഴയെത്തുടര്‍ന്നു ഉണ്ടായ മണ്ണിടിച്ചിലില്‍ നൂറിലധികം വീടുകള്‍ തകര്‍ന്നുവെന്ന് ദേശീയ ദുരന്തനിവാരണ സമിതിയുടെ വക്താവ് അറിയിച്ചു.

പ്രദേശത്ത് സൈനികരും പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവസ്ഥലത്തുനിന്ന് 420 ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Top