ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂജലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂജനലത്തെ തുടര്‍ന്ന്‍ സുനാമിക്ക് സാധ്യതയുണ്ടെന്ന്‍ സൂചനയുണ്ട്. മാലുകു ദ്വീപിലാണ് ആദ്യം ഭൂജനലനം ഉണ്ടായത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്തോനേഷ്യക്ക് പുറമേ, ഫിലിപ്പീന്‍സ്, ജപ്പാന്‍, തായ്‌വാന്‍, പലാവു, പപുവ ന്യൂഗുനിയ, സോളമന്‍ ദ്വീപ്, മാര്‍ഷല്‍ ദ്വീപ്, എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഭൂകമ്പത്തിന് ശേഷം 30 മിനുട്ടു മുതല്‍ ആറ് മണിക്കൂറിനുള്ളില്‍ സുനാമി തിരകള്‍ തീരത്തേക്ക് ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2004ലാണ് ലോകത്തെ നടുക്കിയ സുനാമി ആഞ്ഞടിച്ചത്. സംഭവത്തില്‍ 170,000 പേരാണ് ഇന്തോനേഷ്യയില്‍ മാത്രം സുനാമിയില്‍ കൊല്ലപ്പെട്ടത്.