സിഡ്നി: ആസ്ട്രേലിയയിലെ സിഡ്നിയില്‍ ബാംഗ്ളൂര്‍ സ്വദേശിയായ ഐ.ടി വിദഗ്ദ്ധ പ്രഭാ കുമാര്‍ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവരുണ്ടെങ്കില്‍ അത് കൈമാറണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. അതേസമയം ആക്രമണത്തിന് പിന്നില്‍ വംശീയാധിക്ഷേപം ഉണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. അജ്ഞാത അക്രമിയുടെ കുത്തേറ്റ പ്രഭയുടെ മൊബൈല്‍ ഫോണിന് മാത്രമാണ് കേടു പറ്റിയിരിക്കുന്നത്. സാധനങ്ങള്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. അതിനാലാണ് വംശീയാക്രമണമാണെന്ന സംശയം ബലപ്പെട്ടത്.